Breaking News

ബേക്കറിയിൽനിന്ന് അഞ്ചുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പനത്തടി സ്വദേശി അറസ്റ്റിൽ

രാജപുരം  : ബേക്കറിയിൽനിന്ന് അഞ്ചുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പനത്തടി സ്വദേശി അറസ്റ്റിൽ.  പനത്തടി തുറുപ്പുകാലായിൽ വീട്ടിൽ രതീഷ് (51) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യവീട്ടിൽനിന്ന് മൂന്നുലക്ഷം രൂപ കണ്ടെടുത്തു. ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജങ്ഷന്‌ സമീപമുള്ള ഹിമാലയ ബേക്കറിയിൽനിന്നാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ ബേക്കറിയുടെ പൂട്ടുതകർത്ത് അകത്തുകടന്നാണ് പണം അപഹരിച്ചതെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു.

വൈക്കം സ്വദേശിയായ രതീഷ്, ഭാര്യവീടായ  പനത്തടി  സ്ഥിരതാമസം. ഇവിടെ നടത്തിയ പരിശോധനയിലാണ് മൂന്നുലക്ഷം രൂപ കണ്ടെടുത്തത്. മണ്ണഞ്ചേരി എസ്.എച്ച്.ഒ. പി.കെ. മോഹിതിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  

No comments