Breaking News

പരപ്പ ബ്രദേഴ്സ് സംഗമം നാളെ അബുദാബിയിൽ ; അഞ്ഞൂറോളം പരപ്പ നിവാസികൾ പങ്കെടുക്കും


അബുദാബി: കാഞ്ഞങ്ങാട് പരപ്പ പ്രദേശക്കാരുടെ പ്രവാസി കൂട്ടായ്മയായ ബ്രദേഴ്സ് പരപ്പ സംഗമം നാളെ ( ജനുവരി15 ഞായറാഴ്ച) അബുദാബിയിൽ നടക്കും 

ശഹാമയിലെ അൽബാഹ്യ ഫുട്ബോൾ ഗ്രൗണ്ടിലാണ് യു എ ഇ യിലുള്ള പരപ്പ നിവാസികളായ അഞ്ഞൂറോളം ആളുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ സംഗമം നടക്കുന്നത്. 

ഫുട്ബോൾ ടൂർണ്ണമെന്റ് , വടംവലി , തിരുവാതിര , ദഫ്മുട്ട് , കോൽക്കളി ,സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ നടക്കുന്ന സംഗമത്തിൽ അരങ്ങേറും. സാമൂഹ്യ സാംസ്ക്കാരിക വ്യവസായ രംഗത്തെ പ്രമുഖരും സംഗമത്തിൽ പങ്കെടുക്കും.

ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ചെയർമാൻ റാഷിദ് എടത്തോടും കൺവീനർ അശോകൻ പരപ്പയും അറിയിച്ചു.

No comments