Breaking News

ഉണക്കാനിട്ട റബ്ബർ ഷീറ്റുകൾ മോഷണം പോയി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട്: റബ്ബർ തോട്ടത്തിൽ ഉണങ്ങാനിട്ട റബ്ബർ ഷീറ്റുകൾ മോഷണം പോയി.  ബളാൽ മങ്കയത്തെ ജോളി ജോസഫിന്റെ (60) ഉടമസ്ഥതയിലുള്ള മാലോം ഒട്ടയംമാളത്തെ റബ്ബർ തോട്ടത്തിൽ ഉണങ്ങാനിട്ട പതിനായിരത്തോളം രൂപ വിലവരുന്ന നൂറോളം റബ്ബർ ഷീറ്റുകളാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്.  ഇതുസംബന്ധിച്ച് ജോളി ജോസഫിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments