Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത്, സെക്കൻ്ററി പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റേയും ലയൺസ് ക്ലബ്ബിൻ്റേയും സഹകരണത്തോടെ വെള്ളരിക്കുണ്ടിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി


വെള്ളരിക്കുണ്ട്: പരപ്പ ബ്ളോക്ക് പഞ്ചായത്ത് വെള്ളരിക്കുണ്ട് സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും വെള്ളരിക്കുണ്ട് ലയൺസ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളിൽ വച്ച്  പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള വൻകുടൽ മുറിച്ച് മാറ്റപ്പെട്ട രോഗികൾക്ക് പ്രത്യേക ട്രയിനിംഗ് നൽകി. പങ്കെടുന്നവർക്ക് ലയൺസ് ക്ലബിന്റെ സ്നേഹ സമ്മാനവും നൽകി. പരപ്പ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി ,ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, ലയൺസ് ക്ലബ് പ്രസിഡന്റ് മധുസൂദനൻ എം , സെക്രട്ടറി ഒ ജി ഇമ്മാനുവേൽ , പ്രിൻസിപ്പാൾ സിസ്റ്റർ ജ്യോതി മലേപറമ്പിൽ , വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ബാബു കെ സി , ആന്റണി കൂമ്പുങ്കൽ, സീനിയർ നഴ്സിംഗ് ഓഫീസർ ജോബി ജോർജ്ജ് , പാലിയേറ്റീവ് കെയർ നഴ്സ് ബിന്ദു എന്നിവർ സംസാരിച്ചു. ഡോ ടിജോ പി ജോയി, സെക്കണ്ടറി പാലിയേറ്റീവ് നഴ്സ് മിനി എന്നിവർ ക്ലാസ് നയിച്ചു.

No comments