Breaking News

പൈപ്പ്ലൈൻ ഇടാൻ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് കുത്തിപൊളിച്ചിട്ട് മാസങ്ങൾ... നന്നാക്കുന്നില്ലെന്ന് പരാതി


വെള്ളരിക്കുണ്ട് : പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ ടാർ റോഡ്‌ കുത്തിപൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കുഴിമൂടാതെ അപകടങ്ങൾ ഉണ്ടാക്കുന്നതായി വ്യാപകപരാതി. നിരവധി ബസ് ദിവസേന കയറിയിറങ്ങുന്ന ബസ്സ്റ്റാൻഡിലാണ് അപകടങ്ങൾ വരുത്തുന്ന രീതിയിൽ റോഡ്‌ ടാർ കുഴിച്ചു ഗർത്തങ്ങൾ സൃഷ്ട്ടിച്ചിരിക്കുന്നത്.ബന്ധപ്പെട്ട കരാറുകാരൻ അടിയന്തിരമായി റോഡിലെ കുഴികൾ മൂടാനുള്ള നടപടി സ്വീകരിക്കണമെന്ന് കല്ലംചിറ ടൗൺ കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി സണ്ണി. വിഎം ശിഹാബ്, ബേബി കുഞ്ചിരാക്കാട്ടു,കാദർ, കെ വി കുഞ്ഞമ്പു,നാസർ മൈതാനി, കെ രാഹുൽ,സോളി തങ്കച്ചൻ,  എന്നിവർ പ്രസംഗിച്ചു

No comments