Breaking News

പ്ലാച്ചിക്കര കെ കെ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആര്യവൈദ്യമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ പരിശോധന ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര കെ കെ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആര്യവൈദ്യമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കെ കെ സ്മാരക ക്ലബ്ബിൽ വെച്ചു സൗജന്യ ആയുർവേദ പരിശോധന ക്യാമ്പ് നടത്തി. കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് ഉത്ഘാടനം ചെയ്തു. ആര്യവൈദ്യമഠത്തിലെ നാരായണ കുമാർ ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു.  ഡോ രഘുനാ ഥൻ, ഡോ രമ്യ എന്നിവർ രോഗികളെ പരിശോധിച്ചു.ക്യാമ്പിൽ സുജിത്ത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ അർജ്ജുൻ പ്ലാച്ചിക്കര സ്വാഗതം പറഞ്ഞു.പ്രവീൺ ടി വി നന്ദി പറഞ്ഞു



No comments