Breaking News

തത്തയെ എടുക്കാൻ കയറിയ തെങ്ങൊടിഞ്ഞു; വിദ്യാർത്ഥി മരിച്ചു


ഹരിപ്പാട്: തത്തയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങൊടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ സുനില്‍-നിഷ ദമ്പതികളുടെ മകന്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ (17) ആണ് മരിച്ചത്.പുല്ലുകുളങ്ങര ജെട്ടി റോഡിന് സമീപമുള്ള പറമ്പിലെ മണ്ട പോയ തെങ്ങിന്റെ പൊത്തില്‍ നിന്നും തത്തക്കുഞ്ഞുങ്ങളെ എടുക്കാനായി കയറുന്നതിനിടെയായിരുന്നു അപകടം. പഴകി ദ്രവിച്ച് നിന്ന തെങ്ങിന്റെ അടി ഭാഗം ഒടിഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപവാസികളും സുഹൃത്തുക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുതുകുളം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. സഹോദരി മധുര മീനാക്ഷി.

No comments