Breaking News

വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത മുത്തച്ഛനെ മർദിച്ചതായി പരാതി ; യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത വൃദ്ധനെ യുവാവ് മർദിച്ചതായി പരാതി. പുങ്ങാംചാൽ സ്വദേശിയായ തങ്കപ്പൻ (66) ആണ് പരാതിക്കാരൻ. തങ്കപ്പന്റെ കൊച്ചുമകളുടെ ഭർത്താവായ അർജ്ജുൻ മർദിച്ചതെന്നാണ് പരാതി. തങ്കപ്പനും കുടുംബവും താമസിക്കുന്ന വാടക വീട്ടിൽ വെച്ചു തങ്കപ്പൻ്റെ കൊച്ചുമകളുടെ ഭർത്താവായ പ്രതി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ഇത് ചോദ്യം ചെയ്ത തങ്കപ്പനെ അസഭ്യം പറഞ്ഞ് മർദിച്ചു പരിക്കേപ്പിച്ചു എന്നതാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.

No comments