Breaking News

പോക്സോ കേസിൽ പ്രതിയായ വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശിക്ക് 7 വർഷം തടവ് വിധിച്ച് കോടതി

വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. 2021 ൽ 13 വയസ് പ്രായമുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്ലാച്ചിക്കര കൂരാംകുണ്ടിലെ വട്ടംതടത്തിൻ സിബി ജോസഫിനെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ പോസ്കോ പ്രകാരം ശിക്ഷ വിധിച്ചത്. വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ പി.ബാബുമോൻ അന്വേഷണം നടത്തി. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി. 

No comments