Breaking News

നീലേശ്വരം രാജാറോഡ്‌ വികസനം: സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകുന്നു വീതികൂടും, മോടിയും


നീലേശ്വരം : രാജാറോഡ് വികസനത്തിനുള്ള സ്ഥമേറ്റെടുക്കുന്ന നടപടികൾ അന്തിമഘട്ടത്തിൽ. നഷ്ടപരിഹാരം നല്‍കേണ്ട വ്യക്തികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.
ഇതിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതോടെ നഷ്ടപരിഹാരംനല്‍കി ഏറ്റെടുക്കൽ നടപടി പൂര്‍ത്തിയാവും. ഇതോടൊപ്പം നേരത്തെ അനുവദിച്ചതില്‍ കൂടുതലായി 58 ലക്ഷം രൂപകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യുവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടാണ് അധികതുക ചിലവഴിക്കേണ്ടിവന്നത്. എന്നാലിത് റോഡ് നവീകരണത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

8 കോടി നഷ്ടപരിഹാരത്തിന്‌

ദേശീയപാതയില്‍നിന്നും രാജാറോഡിലെ റെയില്‍വേ മേല്‍പ്പാലത്തിലേക്ക് 1300 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലും റോഡ് നവീകരണത്തിനായി 16.25 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്. ഇതില്‍ 8.8 കോടി നഷ്ടപരിഹാരത്തലനുവേണ്ടിമാത്രമാണ്. രാജാറോഡ് നവീകരിച്ച് വികസിപ്പിക്കുന്നതോടെ നീലേശ്വരത്തെ ഗതാഗതകുരുക്കിന് പരിഹാരമാകും. തുടക്കത്തില്‍ വ്യാപാരികളില്‍ നിന്നുള്‍പ്പെടെ കടുത്ത എതിര്‍പ്പാണ് റോഡ് നവീകരണത്തിനായി നേരിടേണ്ടിവന്നത്. പിന്നീട് സമവായത്തിലെത്തിയാണ് റോഡിനായി സ്ഥലമേറ്റെടുക്കല്‍ ഭംഗിയായി നടന്നത്. നഷ്ടപരിഹാരവിതരണം പൂർത്തിയാകുന്നതോടെ നിര്‍മ്മാണത്തിനായുള്ള ടെണ്ടര്‍ നടപടികളിലേക്ക്‌ കടക്കും.


No comments