Breaking News

"സ്ക്കൂൾ മുറ്റത്തൊരു പച്ചക്കറി തോട്ടം'' ചെങ്കൽ പാറയെ കൃഷിയിടമാക്കി കീഴ്മാല എ എൽ പി സ്ക്കൂളിലെ കുരുന്നുകൾ


കരിന്തളം : ചെങ്കൽ പാറയെ കൃഷിയിടമാക്കി മണ്ണിലിറങ്ങി മണ്ണ് പൊന്നാക്കി കീഴ്മാല എ എൽ പി സ്ക്കൂളിലെ കുരുന്നുകൾ. സ്ക്കൂളിലെ കുട്ടികൾക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയും അതിലൂടെ പച്ചക്കറിയിൽ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടാണ് മാനേജ്മെന്റും പി ടി എ യും ചേർന്ന് സ്ക്കൂൾ മുറ്റത്തൊരു പച്ചക്കറി തോട്ടം ഒരുക്കിയത്. ചീര വഴുതിന, തക്കാളി ,പയർ, കോവൽ, മുളക് തുടങ്ങി വിവിധ വിളകളാണ് കുട്ടികൾ കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ ചീരയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം ഉൽസവാന്തരീക്ഷത്തിൽ നടന്നത്. ഞങ്ങൾ വിതച്ച വിത്ത് മുളച്ച് അത് തങ്ങൾക്ക് തന്നെ പറിച്ചെടുക്കാനയതിന്റെ ആഹ്ലദത്തിലും വിസ്മയത്തിലുമാണ് കുട്ടികൾ. സ്ക്കൂളിലെക്ക് വേണ്ടുന്ന മുഴുവൻ പച്ചക്കറികളും സ്വന്തമായി ഉൽപാതിപ്പിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് തങ്ങളെന്ന് പി ടി എ പ്രസിഡന്റ് വാസു കരിന്തളവും , പ്രധാന അധ്യാപിക എൻ.എം പുഷ്പലതയും പറഞ്ഞു. പാറ പ്രദേശത്ത് മണ്ണിറക്കി പ്രത്യേക തയ്യാറാക്കിയാണ് കൃഷി ചെയ്തിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം സ്ക്കൂൾ മാനേജർ എം.കെ.ചന്ദ്രന്റെ പൂർണ്ണ പിന്തുണയും ഉണ്ട്. കൃഷികൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നത് കിനാനൂർ - കരിന്തളം കഷി ഓഫീസർ നിഖിൽ നാരായണനാണ്. കൃഷിയെ പരിചരിക്കുന്നത് അധ്യാപകരായ എൻ എം പുഷ്പലത, രജതി കെ വി , വൽസല കെ, ജയലക്ഷ്മി എം.കെ ശാരിമ കെ , സ്ക്കൂൾ പാചക തൊഴിലാളി ബാലകൃണൻ ടി എന്നിവരാണ്.

ചിരവിളവെടുപ്പിന്റെ ഉദ്ഘാടനം ചിറ്റാരിക്കാൽ സബ് ജില്ല എൻ എം ഒ ഉഷ ഇ പി നിർവഹിച്ചു. പി ടി എ പ്രസിഡന്റ് വാസുകരിന്തളം അധ്യക്ഷനായി. മാനേജർ എം കെ ചന്ദ്രൻ ,എസ്.എംസി. വൈസ് ചെയർമാൻ വേണു ഗോപാലൻ കെ, മദർ പിടി എ പ്രസിഡന്റ് സരിത ഇ, സുകേശൻ കെ.പി. വി , സോജേ ടി പി, അംബികമധു , അജിത സുരേഷ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യപിക എൻ.എം പുഷ്പലത സ്വാഗതവും, രജനി കെ.വി നന്ദിയും പറഞ്ഞു.

No comments