മികച്ച വനിത ക്ഷീരകർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഇരിയ ക്ലായിയിലെ സരിതയെ ആദരിച്ചു
ഇരിയ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ തട്ടുമ്മൽ പൊടവടുക്കം ക്ഷീരോൽപാദക സഹകരണ സംഘത്തിൽ 2021-22 വർഷത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഇരിയ ക്ലായിയിലെ സി.വി.സരിതയെ സിപിഐ എം ന്റെ നേതൃത്വത്തിൽ വീട്ടിൽ പോയി ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ സരിത, കുറച്ച് വർഷങ്ങളായി പശുവളർത്തൽ ഉപജീവന മാർഗമായി കൊണ്ടു പോകുന്നു. ആദ്യമായാണ് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്. ഇരിയ ക്ലായിയിലെ ടി.രാമകൃഷ്ണനാണ് ഭർത്താവ്. സിപിഐഎം പനത്തടി ഏരിയ കമ്മിറ്റി അംഗവും കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി. ദാമോദരൻ പൊന്നാട അണിയിച്ചു ആദരിച്ചു. സിപിഐഎം പനത്തടി ഏരിയ കമ്മിറ്റി അംഗം സുരേഷ് വയമ്പ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശിവകുമാർ, കുഞ്ഞികൃഷ്ണൻ ക്ലായി ബ്രാഞ്ച് സെക്രട്ടറി നാരായണൻ എന്നിവർ പങ്കെടുത്തു.
No comments