മേൽപ്പറമ്പിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
മേല്‍പ്പറമ്പ് സംസ്ഥാനപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. മേല്‍പ്പറമ്പ കട്ടക്കാലില്‍ ഇന്ന് രാവിലെയാണ് അപകടം. മീന്‍ ലോറിയും ബേക്കറിയുമായി പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചി സ്വദേശിയായ ക്ലീനറാണ് മരിച്ചത്. രണ്ട് ഡ്രൈവര്‍മാര്‍ക്കും ഗുരുതര പരിക്കുണ്ട്. ലോറികള്‍ പാടെ തകര്‍ന്നു. കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് സ്ഥലത്തെത്തി പരിശോധന നടത്തി.
No comments