Breaking News

സെൽഫി വിനയായി; വന്ദേ ഭാരത് ട്രെയിനിൽ കുടുങ്ങിയ യുവാവ് ഇറങ്ങിയത് 159 കിലോമീറ്റർ അകലെ


സെൽഫി എടുക്കാൻ വന്ദേ ഭാരത് ട്രെയിനിൽ കയറിയയാൾക്ക് യാത്ര ചെയ്യേണ്ടി വന്നത് 160 കിലോമീറ്റർ. ഒരാൾ ട്വിറ്ററിൽ പങ്കിട്ട 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഒരു സെൽഫി എടുക്കൻ മാത്രമാണ് താൻ ട്രെയിനിൽ കയറിയതെന്നും ടിക്കറ്റ് കളക്ടറോട് തനിക്ക് ഇറങ്ങാൻ വാതിൽ തുറക്കാൻ അഭ്യർത്ഥിക്കുന്നതും വീഡിയോയിൽ കാണാം.


ആന്ധ്ര പ്രാദേശിലാണ് ഈ സംഭവം നന്നത്. സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറിയ യുവാവ് ട്രെയിനിലെ ഓട്ടോമാറ്റിക് വാതിലടഞ്ഞതിനെത്തുടർന്ന് അകത്ത് കുടുങ്ങി പോവുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ പരിഭ്രാന്തനായ അയാൾ പുറത്ത് കടക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ഇതേസമയം ടിക്കറ്റ് കളക്ടർ (ടിസി) എത്തുകയും ട്രെയിൻ എക്സിറ്റ് സിസ്റ്റം പൂട്ടിയിരിക്കുകയാണെന്നും, അത് ഓട്ടോമാറ്റിക് സംവിധാനമാണെന്ന് പറയുന്നതും വീഡിയോയിൽ കാണാം.


Welcome to East Godavari .

Telugu Uncle got onto the Vande Bharat train in Rajamundry to take a picture and the automatic system locked the doors once the train started moving. 😂😂😂


Loving the way the T.C. says “Now next is Vijayawada only” 😂😂😂😂 

pic.twitter.com/mblbX3hvgd

— Dr Kiran Kumar Karlapu (@scarysouthpaw) January 17, 2023


“വാതിൽ പൂട്ടിക്കഴിഞ്ഞാൽ, അത് തുറക്കാൻ കഴിയില്ല… അത് ഓട്ടോമേറ്റഡ് ആണ്. ആരാണ് ട്രെയിനിനുള്ളിൽ സെൽഫി എടുക്കാൻ വേണ്ടി മാത്രമായി കയറുന്നത് ? നിങ്ങൾക്ക് ഭ്രാന്താണോ?” പ്രകോപിതനായ ടിക്കറ്റ് കളക്റ്റർ പ്രതികരിക്കുന്നത് വീഡിയോയിൽ കാണാം. ഡോ. കിരൺ കുമാർ കർലാപ്പു എന്നയാളാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം വീഡിയോയ്ക്ക് 391,000ലധികം വ്യൂസ് ആയി.


ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിൽ നിന്നാണ് അയാൾ സെൽഫിയെടുക്കാൻ ട്രെയിനിൽ കയറിയത്. എന്നാൽ ട്രെയിനിൽ കുടുങ്ങി പോയയാൾ ടിക്കറ്റ് കളക്ടറോടും കാഴ്ച്ചയിൽ റെയിൽവേ ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്ന മറ്റൊരാളോടും തനിക്ക് പുറത്തിറങ്ങാനുള്ള മാർഗ്ഗം തേടുന്നുണ്ട്. അതിന് അവരുടെ മറുപടി ആണ് യുവാവിനെ ഞെട്ടിച്ചത് ” അടുത്ത സ്റ്റോപ്പ് വിജയവാഡയാണ് , ഇനി അവിടെ ഇറങ്ങാം” എന്നാണ് അവർ പറഞ്ഞത്. രാജമുണ്ട്രിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് വിജയവാഡ. യാത്രക്കാരനോട് ഇത് പറയുമ്പോൾ ടിക്കറ്റ് കളക്ടറും ഒപ്പമുണ്ടായിരുന്ന ആളും ചിരിക്കുകയായിരുന്നു.


No comments