Breaking News

വള്ളികടവ് സെൻറ് സാവിയോ സ്കൂളിൽ പാലിയേറ്റിവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു


മാലോം :  വള്ളിക്കടവ് സെന്റ് സാവിയോ സ്കൂളിൽ ആരംഭിക്കുന്ന പാലിയേറ്റിവ് കെയർ യൂണിറ്റ് ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവ്വഹിച്ചു. പ്രിൻസിപൽ സി. ലിയ മരിയയ്ക്ക് വീൽ ചെയർ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മാലോം ഫൊറോന പള്ളി വികാരി റവ. ഫാ. ഡോ. ജോസഫ് വാരണത്ത്, എഡ്യൂക്കേഷൻ കൗൺസിലർ ഡോ.സി. തെരേസ പുന്നക്കൽ , വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസ്, മുൻ പ്രിൻസിപൽ സി. മെർലിൻ,സ്കൂൾ മാനേജർ സി. ടെസ്മി,ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജസി ചാക്കോ , മാലോം ഫൊറോന അസി.വികാരി റവ. ഫാ. ലിഖിൽ ഐക്കരപറമ്പിൽ , പി ടി എ പ്രസിഡന്റ് ജോയി , വൈസ് പ്രസിഡന്റ് ദീപ്തി, മുൻ പി ടി എ പ്രസിഡന്റുമാരായ ജോയി പേണ്ടാനത്ത് , ബിജു പാലാട്ടി തുടങ്ങിയവർ പങ്കെടുത്തു

No comments