Breaking News

വെള്ളരിക്കുണ്ട് ടൗൺക്ലബ്ബ് ആഥിത്യമരുളിയ ഉത്തരമേഖല വോളി ടൂർണ്ണമെൻ്റിൽ ഫ്രണ്ട്സ് കനായി ജേതാക്കൾ


 

വെള്ളരിക്കുണ്ട് : സംസ്ഥാന ദേശീയ താരങ്ങൾ മാറ്റുരച്ച വെള്ളരിക്കുണ്ട് ടൗൺക്ലബ്ബ് ആഥിത്യമരുളിയ ഉത്തരമേഖല വോളി ടൂർണ്ണമെൻ്റിൽ ഫ്രണ്ട്സ് കാനായി ജേതാക്കളായി.
യുവധാര പെരിങ്ങാരയാണ് റണ്ണറപ്പ്.
വെള്ളരിക്കുണ്ട് പുളിയായിൽ ഐപ്പ് മാസ്റ്റർ
മെമ്മോറിയാൽ ഫ്ളഡ്ലീറ്റ് സ്റ്റേഡിയത്തിൽ
(സെന്റ്.ജൂഡ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ട് ) നടന്ന മത്സരത്തിലെ
ഒന്നാം സ്ഥാനക്കാർക്ക് 25023 രൂപയും ട്രോഫിയും
രണ്ടാം സ്ഥാനക്കാർക്ക് 18023 രൂപയും ട്രോഫിയും
നൽകി. ടൂർണമെന്റ് ബളാൽ പഞ്ചായത്ത്
പ്രസിഡന്റ് രാജു കട്ടകയം ഉത്ഘാടനം ചെയ്തു.
ടൗൺ ക്ലബ്ബ് പ്രസിഡണ്ട് മനോജ് പി ഐപ്
അധ്യക്ഷനായി. വെള്ളരിക്കുണ്ട് ഫെറോന ചർച്ച് വികാരി റവ. ഫാ. ജോൺസൺ അന്ത്യംകുളം
മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ്‌ മെമ്പർ വിനു കെ.ആർ, തോമസ് ചെറിയാൻ, സണ്ണി മങ്കയം, ഷൈജു അബ്രഹാം, വി.കുഞ്ഞിക്കണ്ണൻ, ഇ എം മത്തായി ആശംസകൾ നേർന്നു. സാബു കോനാട്ട് സ്വാഗതവും സാജൻ ജോസഫ് നന്ദിയും പറഞ്ഞു.


സമാപന സമ്മേളനത്തിൽ ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ.എസ് ശ്രീനിവാസൻ സമ്മാനദാനം നിർവ്വഹിച്ചു. സജി ജോസഫ്, നിധിഷ് തോമസ് ആശംസകൾ നേർന്നു. ടൗൺ ക്ലബ്ബ് സെക്രട്ടറി ഗിരീഷ് ഇ എൻ അധ്യക്ഷനായി, സംഘാടക സമിതി കൺവീനർ ജോയൽ ജോസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് ജാക്സ് കെ ജോയി നന്ദിയും പറഞ്ഞു

വെള്ളരിക്കുണ്ട് ടൗൺ ക്ലബ്ബ് വോളി ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഫലം ചുവടെ

8TH-5517
7TH-1877
6TH-3409
5TH-2466
4TH-4741
3RD-2179
2ND-2786
1ST-3068

വിജയികൾ 96561 87286 ഈ നമ്പരിൽ ബന്ധപ്പെടുക.

No comments