Breaking News

സംഘചേതന പ്രോഗ്രെസീവ് സൊസൈറ്റി കൊന്നക്കാടിന്റെ നേതൃത്വത്തിൽ നടന്ന വോളിബോൾ മത്സരത്തിൽ യുവധാര പെരിങ്ങാര വിന്നർ ചന്തു ഓഫീസർ വോളി അക്കാദമി റണ്ണർ അപ്പ്‌

വെള്ളരിക്കുണ്ട് : സംഘചേതന പ്രോഗ്രെസീവ് സൊസൈറ്റി കൊന്നക്കാടിന്റെ നേതൃത്വത്തിൽ നടന്ന വോളിബോൾ മത്സരത്തിൽ  യുവധാര പെരിങ്ങാര വിന്നറും ചന്തു ഓഫീസിർ വോളി അക്കാദമി കിനാനൂർ റണ്ണർ അപ്പ്‌ ആയി.

സംഘചേതനയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചു 2023 ശനിയാഴ്ച വൈകുന്നേരമാണ് കരിമ്പിൽ കുഞ്ഞികോമൻ സ്മാരക ഫ്ലെഡ് ലൈറ്റ് ഗ്രൗണ്ടിൽ വോളി നൈറ്റ്‌ ആരംഭിച്ചത്.സംഘചേതനയുടെ രക്ഷധികാരിയും സിപിഐഎം എളേരി ഏരിയ കമ്മിറ്റി അംഗവുമായ ടി പി തമ്പാൻ അധ്യക്ഷതയും, കേരള ബാങ്ക് ഡയറക്ടറും, സി ഐ ടി യു കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സാബു എബ്രഹാം ഉത്ഘാടനം ചെയ്തു, സിപിഐഎം മാലോം ലോക്കൽ സെക്രട്ടറി കെ.ദിനേശൻ, കെ കെ എം  പബ്ലിക്ക് ലൈബ്രറി സെക്രട്ടറി വി ആർ  ജയകുമാർ,

കാസറഗോഡ് വോളി ബോൾ അസോസിയേഷൻ പ്രസിഡന്റ് KS ശ്രീനിവാസൻ എന്നിവർ ആശംസപ്രസംഗം നടത്തി, കൂടാതെ കായിക രംഗത്തും, വിദ്യാഭ്യാസ രംഗത്തും മികവ് തെളിയിച്ച കുട്ടികൾക്ക് അനുമോദനം നൽകി.

സംഘടക സമിതി ചെയർമാൻ ഓ ആർ  സുകുമാരൻ സ്വാഗതപ്രസംഗവും ശ്രീജിത്ത്‌ കൊന്നക്കാട് നന്ദിയും പറഞ്ഞു.

സമ്മാനം കൂപ്പൺ നറുക്കെടുപ്പ് തിരഞ്ഞെടുത്ത നമ്പർ

1746 (ഒന്നാം സമ്മാനം മുട്ടനാട്)

924 (രണ്ട് പൂവൻ കോഴികൾ)

1350 (രണ്ട് മുയലുകൾ )




No comments