വെള്ളരിക്കുണ്ട് പുന്നക്കുന്നിൽ കാട്ടുപന്നിയെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമം; പോലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു
വെള്ളരിക്കുണ്ട്: പട്ടാപ്പകൽ കാട്ടുപന്നിയെ വെടിവെച്ച് വിൽപ്പനയ്ക്ക് ശ്രമിച്ച നായാട്ട് സംഘം പൊലീസിനെ കണ്ടപ്പോൾ ഇറച്ചി ഉപേക്ഷിച്ച് സ്ഥലംവിട്ടു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പുന്നക്കുന്നിലാണ് സംഭവം. സ്വകാര്യവ്യക്തിയുടെ റമ്പർ തോട്ടത്തിൽ പകൽ 11.30ഓടെ ഒരു ക്വിന്റലിൽ അധികം വരുന്ന കാട്ടു പന്നിയെ വെടിവെച്ച് കൊന്നശേഷം ഇറച്ചി മുറിച്ച് കഷണങ്ങളാക്കി തൂക്കി പ്ലാസ്റ്റിക് കവറിലാക്കുമ്പോഴാണ് പൊലീസ് എത്തിയത്. പൊലീസ് വരൈന്നത് കണ്ടതോടെ സ്ഥലത്തുനിന്ന് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സശഭവസ്ഥലത്ത് നിന്ന് കാട്ടുപന്നിയുടെ കഷണങ്ങളാക്കിയ ഇറച്ചി, ഇറച്ചി തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസ്, മുറിക്കാൻ ഉപയോഗിച്ച മരക്കുറ്റി, പ്ലാസ്റ്റിക് കവർ എന്നിവ വെള്ളരിക്കുണ്ട് എസ്ഐ എം പി വിജയകുമാർ പിടികൂടി. ഇവ വനം വകുപ്പിന് കൈമാറി

.jpeg)
No comments