Breaking News

കാസർഗോഡ് ഭക്ഷ്യ വിഷബാധ : ആളിക്കത്തി യുവജനസംഘടനകളുടെ പ്രതിഷേധം


കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ  ഓഫീസ്  അടച്ചു പൂട്ടി റീത്ത് വച്ച് പ്രതിഷേധിച്ചു. ഉദുമ തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവ്വതി ഉദുമയിലെ സ്വകാര്യ ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങി കഴിച്ച കുഴിമന്തിയിൽ നിന്നാണ് വിഷബാധയേറ്റതെന്ന സംഭവം പുറത്തു വന്നതിനെ തുടർന്നാണ് ജില്ലയിൽ 8 മാസം മുൻപ് ചെറുവത്തൂരിൽ ദേവനന്ദ എന്ന വിദ്യാർത്ഥി ഷവർമ കഴിച്ചു മരിച്ച സംഭവത്തിന്റെ തുടർച്ചായി വീണ്ടും മരണം അവർത്തിച്ചത്തോടെ ജില്ലയിൽ ആരോഗ്യ വകുപ്പ് നിശ്ചലമാണെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസ് തന്നെ അടച്ചുപൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചു റീത്ത് വച്ചത്.പ്രതിഷേധം തുടർന്നപ്പോൾ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി.ഷൈനിന്റെയും നേതൃത്വത്തിലെത്തിയ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയിലിരുന്നു.ജില്ലാ പ്രസിഡന്റ് നെ കൂടാതെ ജില്ലാ വൈസ് പ്രസിഡന്റ്മാരായ രതീഷ് കാട്ടുമാടം,ഇ.അശ്വതി,ജനറൽ സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ,സെക്രട്ടറി രോഹിത് ഏറുവാട്ട്  കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, നീലേശ്വരം മണ്ഡലം പ്രസിഡന്റ് ടി.വി.ആർ.സൂരജ്‌  വിനീത്.എച്.ആർ, അക്ഷയ.എസ്.ബാലൻ, അനൂപ് ഓർച്ച,ശ്രീനി വള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നല്കി

ഭക്ഷ്യ വിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ക്കത്ത്ബയൽ അൽ-റൊമാൻസിയ ഹോട്ടലിലേക്ക് പ്രകടനം നടത്തി. സംസ്ഥാനത്ത് ഭക്ഷ്യ വിഷ ബാധയെ തുടർന്ന് മരണം തുടർക്കഥ ആകുമ്പോഴും സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും ഉറക്കത്തിലാണെന്ന് ബിജെപി ആരോപിച്ചു.

ബിജെപി ജില്ലാ സെക്രട്ടറി എം. ഉമ, കാസർഗോഡ് മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ, മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ പുഷ്പ ഗോപാലൻ, മണ്ഡലം ജനറൽ സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കീർത്തൻ ജെ, ജില്ലാ കമ്മിറ്റിയംഗം ഉമേഷ് കടപ്പുറം, മണ്ഡലം സെക്രട്ടറി ശ്രീധർ കുഡ്ലു, ഗണേഷ് അടുക്കത്ത് ബയൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്.

No comments