മഞ്ഞപിത്തം ബാധിച്ച് അമ്പലത്തറ സ്വദേശിയായ പ്രവാസി യുവാവ് മരണപ്പെട്ടു
അമ്പലത്തറ: പ്രവാസി യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു. അമ്പലത്തറയിലെ ഷരീഫ് (37) ആണ് മരണപ്പെട്ടത്. അല്‍ ഐനില്‍ കഫ്തീരിയ നടത്തിപ്പുകാരനാണ്. ഒരു മാസം മുമ്പാണ് രോഗം ബധിച്ച് നാട്ടിലെത്തിയത്. ആദ്യം മംഗലാപുരം ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ലേക്‌ഷോര്‍ ആശുപ്രതിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ഇന്നലെ രാത്രി മരണപ്പെട്ടത്.
കിഴക്കുംകരയിലെ പരേതരായ അബ്ദുല്‍ റഹിമാന്റെയും ആസ്യയയുടെയും മകനാണ്. പനത്തടയിലെ മുനീറയാണ് ഭാര്യ. താരീഫ് (14) സഫ (7) എന്നിവര്‍ മക്കള്‍. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, സുഹ്‌റ.
No comments