Breaking News

204 ഗ്രാം എം.ഡി.എം.എയുമായി ബദിയടുക്ക സ്വദേശി അറസ്റ്റിൽ


204 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിഫ് (28 ) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായി. കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. പ്രതി ബാംഗ്ലൂരില്‍ നിന്നും വില്പനക്കായി കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളില്‍ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയിലായത്. 10 ഗ്രാമിന് മുകളില്‍ കൈവശം വച്ചാല്‍ പത്തു വര്‍ഷം മുതല്‍ ഇരുപത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റ കൃത്യമാണിത്. ഇയാള്‍ ഇതിനു മുമ്പും മയക്കുമരുന്ന് കടത്തി കൊണ്ട് വന്നതായാണ് ചോദ്യം ചെയ്തതില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളത്. ആര്‍.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി പി.സി, എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്ത്, ആര്‍.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ എന്‍.കെ ശശി, എ.എസ്.ഐ വി.വി സഞ്ജയ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ രതീഷ് കുമാര്‍, എക്‌സൈസ് പ്രീവെന്റിവ് ഓഫീസര്‍മാരായ ബിജു സി.കെ, സര്‍വജ്ഞന്‍ എം.പി, പ്രിവെന്റിവ് ഓഫിസര്‍ ഗ്രേഡ് ദിനേശന്‍ പി.കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രജിത്കുമാര്‍.എന്‍, സജിത്ത്.എം, നിഖില്‍.പി, സീനിയര്‍ ഡ്രൈവര്‍ അജിത്ത്.സി, എക്‌സൈസ് ഐ.ബി പ്രിവെന്റിവ് ഓഫിസര്‍മാരായ സുധീര്‍ കെ.ടി, ഷാജി സി.പി, ദിലീപ് സി.വി, വിനോദ് വി.കെ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

No comments