Breaking News

ബിരിക്കുളം എ.യു.പി സ്കൂൾ 72മത് വാർഷികാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളത്തിൻ്റേയും സംഘാടക സമിതി രൂപീകരിച്ചു


ബിരിക്കുളം : ബിരിക്കുളം എ.യു പി സ്കൂൾ 72 മത് വാർഷികാഘോഷത്തിന്റെയും , 36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ.എസ്.ടി.എ ജില്ലാ പ്രസിഡൻറും ബിരിക്കുളം ഏയു പി എസ് പ്രധാനാധ്യാപകനുമായ ഏ ആർ വിജയകുമാർ മാഷിനുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെയും ഭാഗമായി വിപുലമായ  സംഘാടകസമിതി രൂപീകരണ യോഗം  കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പർ  വി സന്ധ്യ  ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് എം.ശശീധരൻ അധ്യക്ഷത വഹിച്ചു. വി.മോഹനൻ, ഭാസ്കരൻ അടിയോടി, എൻ വിജയൻ, വി രാജേഷ്, ടി എ രവീന്ദ്രൻ, പി പത്മനാഭൻ, പവിത്രൻ എൻ, വി എൻ സൂര്യകല , പി എൻ രാജ്മോഹനൻ, ബിന്ദു എം വി, ജ്യോൽസന കെ.വി, ജിജോ പി ജോസഫ് എന്നിവർ സംസാരിച്ചു. 

വി.മോഹനൻ (ചെയർമാൻ)

വി എൻ സൂര്യകല (കൺവീനർ)

No comments