Breaking News

അന്തരിച്ച കോൺഗ്രസ് നേതാവ് ചോയ്യംകോടെ കെ.വി രാമചന്ദ്രൻ്റെ വേർപാടിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി


കരിന്തളം: മുൻ ഡി.സി.സി ഓഫീസ് സെക്രട്ടറി, മുൻ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ചോയ്യങ്കോടെ കെ വി രാമചന്ദ്രന്റെ നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിനാനൂർ -കരിന്തളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. പാർട്ടിയെ ഏറെ സ്നേഹിച്ച രാമചന്ദ്രന്റെ വേർപാട് പ്രസ്ഥാനത്തിനും സമൂഹത്തിനും ഒരുപോല നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ചെറുപ്പം മുതൽ കൂടെ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരും  നാടക പ്രവർത്തകരും അവരുടെ പഴയ ഓർമ്മകൾ പങ്കുവെച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഉമേശൻ വേളൂർ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ,ഡിസിസി നിർവ്വഹക സമിതി അംഗം സി വി ഭാവനൻ,, ഡിസിസി സെക്രട്ടറി മാമുനി വിജയൻ , ബിജെപി നേതാവ് എസ് കെ ചന്ദ്രൻ, സിപിഎം നേതാവ് പാറക്കോൽ രാജൻ, സിപിഐ നേതാവ് സുകേഷ് കിനാവൂർ, കോൺഗ്രസ്‌ (എസ് ) നേതാവ് കൂലേരി രാഘവൻ, മുൻ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സാജിദ് മൗവ്വൽ,കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി സിവി ഗോപകുമാർ , രാജൻ പെരിയ എന്നിവർ സംസാരിച്ചു.

No comments