ദേശീയ ശാസ്ത്ര ദിനത്തിൽ പുത്തൻ പരീഷണങ്ങളുമായി കരിന്തളം കീഴ്മാല സ്കൂളിലെ കുട്ടി ശാസ്ത്രഞ്ജമാർ
കരിന്തളം: ദേശീയ ശാസ്ത്ര ദിനത്തിൽ വേറിട്ട പരിപാടിയുമായി കീഴ്മാല എ എൽ പി സ്ക്കൂളില കുരുന്നു ശാസ്ത്രജ്ഞന്മാർ. കേരള പൊതു വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെയുടെ ഭാഗമായിട്ടാണ് " ഇല " ശാസ്ത്രദിനത്തിൽ മുന്നും, നാലിലെയും ക്ലാസിലെ മുഴുവൻ കുട്ടികളും ചേർന്ന് മുപ്പത്തി അഞ്ചോളം ലഘു പരീഷണങ്ങൾ നടത്തിയിട്ടാണ് കുരുന്നുകൾ ശാസ്ത്രഞ്ജ മാരായത്. പറഞ്ഞ് കേട്ട പല കാര്യങ്ങളും നേരിട്ട് ബോധ്യപ്പെടാനും അതിലൂടെ പുത്തനറിവ് നേടാനും കഴിഞ്ഞ സന്തോഷത്തിലാണ് പരിഷണം നടത്തിയവരും സ്ക്കൂളിലെ മറ്റ് കുട്ടികളും . ഉൽസവാന്തരീക്ഷത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വാസു കരിന്തളം അധ്യക്ഷത വഹിച്ചു.എസ്. എം സി ചെയർമാൻ എം മനോഹരൻ, മാനേജർ ചന്ദ്രൻ എം.കെ, ബി.ആർ. സി. കോർഡിനേറ്റർ നിഷ ടീച്ചർ, മദർ പിടിഎ പ്രസിഡന്റ് സരിത ഇ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക എൻ എം പുഷ്പലത സ്വാഗതവും രജനി കെ.വി നന്ദിയും പറഞ്ഞു. പരിപാടികൾക്ക് അധ്യാപികമാരായ വൽസല കെ, ജയലക്ഷ്മി എം കെ , ശാരിമ ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി
No comments