Breaking News

4 വർഷമായി തുടരുന്ന ഭീമനടി-ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയാവസ്ഥ; പ്രതീകാത്മക റോഡ് ഉദ്ഘാടനം നടത്തി നാട്ടുകാർ


നർക്കിലക്കാട്: നാലുവർഷമായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ  ശോചനീയാവസ്ഥയിൽ പ്രതിഷേധ സൂചകമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക റോഡ് ഉദ്ഘാടനം നടത്തി. നാട്ടുകാരാണ് നാടമുറിച്ച് പ്രതീകാത്മക ഉദ്ഘാടനം നിർവഹിച്ചത്. ഇതോടൊപ്പം അനിശ്ചിതകാല പ്രാർത്ഥനായജ്ഞവും ആരംഭിച്ചു.  സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും മനുഷ്യച്ചങ്ങലയും സായാഹ്ന ധർണയും നടത്തിയതിന് ശേഷമാണ് അടുത്ത സമരം മുറ എന്ന നിലയിൽ പ്രതീകാത്മക റോഡ് ഉദ്ഘാടനവും പ്രാർത്ഥനായജ്ഞവും നടത്തിയത്. ഫെബ്രുവരി 28ന് മുൻപ്  ചിറ്റാരി വരെയുള്ള 10 കിലോമീറ്റർ ദൂരം ഒരുലയർ ടാറിങ് നടത്തുമെന്ന്  എംഎൽഎ എം രാജഗോപാൽ സംയുക്ത സമരസമിതിയുമായി നടത്തിയ ചർച്ചയിൽ വാഗ്ദാനം നൽകിയിരുന്നു. ഇതും പാഴ് വാക്കായതോടെയാണ് സംയുക്ത സമരസമിതിയുടെ  നേതൃത്വത്തിൽ വീണ്ടും സമരം നടത്തുന്നത് .

സംയുക്ത സമരസമിതി ഭാരവാഹികളായ സോണി കാരിയ്ക്കൽ ,പുഷ്പലാൽ, ടി.സി.രാമചന്ദ്രൻ, ബർക്ക് മാൻസ് ജോർജ് ,  ഫിലിപ്പോസ് ഊത്ത പാറയ്ക്കൽ ,മനു കയ്യാലത്ത് , മനോജ് ജോസഫ് നേതൃത്യം നൽകി.

No comments