Breaking News

പാണത്തൂർ-പാല കെ.എസ്.ആർ.ടി.സി ബസിന് വെള്ളരിക്കുണ്ട് ടൗണിൽ വ്യാപാരികളും നാട്ടുകാരും സ്വീകരണം നൽകി രാത്രി 7 മണിക്ക് പാണത്തൂരിൽ നിന്നും പുറപ്പെട്ട് രാവിലെ 8 മണിക്ക് പാലായിൽ എത്തിച്ചേരും


വെള്ളരിക്കുണ്ട്: രാത്രി 8 മണിക്ക് ശേഷം മലയോരത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് ബസ് വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരമായി, വെള്ളരിക്കുണ്ട് വഴി പുതുതായി സർവ്വീസ് ആരംഭിച്ച പാണത്തൂർ - പാല കെഎസ്ആർടിസി ബസ് ഓടിത്തുടങ്ങി. ആദ്യ ദിവസം തന്നെ ബസിന് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി. വെള്ളരിക്കുണ്ട് വ്യാപാരി പ്രതിനിധികളും പൗരാവലിയും ചേർന്നാണ് ബസിന് വെള്ളരിക്കുണ്ട് ടൗണിൽ രാത്രി 8.15ന് സ്വീകരമൊരുക്കിയത്. ബസിന് മാലയിട്ട് അലങ്കരിച്ചു, ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാനും വൈസ് പ്രസിഡണ്ട് എൻ.ജെ ലോറൻസും ചേർന്ന് ബസ് ജീവനക്കാരെ പൊന്നാടയണിയിച്ച് ആദരിച്ചു.


പാലാ, പിറവം, എറണാകുളം, ഗുരുവായൂർ, പൊന്നാനി, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ, ആലക്കോട്,  ചെറുപുഴ, വെള്ളരിക്കുണ്ട്, ഒടയഞ്ചാൽ, രാജപുരം, പാണത്തൂർ വഴിയാണ് ബസ് റൂട്ട്


സമയക്രമം: 

രാത്രി 07:10 ന് മുണ്ടക്കയത്തു നിന്നും പുറപ്പെടുന്ന ബസ്

08:30 PM പാലാ

10:50 PM എറണാകുളം

01:10 AM ഗുരുവായൂർ

03:50 AM കോഴിക്കോട്

06:00 AM കണ്ണൂർ

07:45 AM ചെറുപുഴ

08:20 AM വെള്ളരിക്കുണ്ട് വഴി രാവിലെ 09:30ന് പാണത്തൂരിൽ എത്തും.


രാത്രി 07:00 മണിക്ക് പാണത്തൂരിൽ നിന്നും പുറപ്പെടുന്ന ബസ്

08:10 PM വെള്ളരിക്കുണ്ട്

08:50 PM ചെറുപുഴ

11:00 PM കണ്ണൂർ

01:15 AM കോഴിക്കോട്

03:50 AM ഗുരുവായൂർ

06:00 AM എറണാകുളം വഴി രാവിലെ 08:00 മണിക്ക് പാലായിൽ എത്തിച്ചേരും

No comments