Breaking News

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ പൊലീസുകാരനെതിരെ ഭീഷണിപ്പെടുത്തിയതിന് വീണ്ടും കേസ്


കാഞ്ഞങ്ങാട്: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ പൊലീസുകാരനെതിരെ ഭീഷണിപ്പെടുത്തിയതിന് വീണ്ടും കേസെടുത്തു. ശ്രീകണ്ഠാ പുരം സ്വദേശിയും കണ്ണൂർ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ പ്രദീപനെതിരെയാണ് ഹൊസ്ദുദുർഗ് പൊലീസ് കേസെടുത്തത്.


കാഞ്ഞങ്ങാട് സൗത്തിലെ വീട്ടമ്മയുടെ പരാതിയിലാണ് കേസ്. നേരത്തെ വീട്ടിൽ കയറി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രദീപിനെതിരെ കേസെക്കുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ കേസിൽ ജയിലിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ഭീഷണി മുഴക്കി യെന്നാണ് പരാതി.





No comments