Breaking News

ചിറ്റാരിക്കാൽ ബിആർസിയുടെ ദ്വിദിന ശില്പശാല ''നവീനം" കൊന്നക്കാട് തുടങ്ങി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: സമഗ്രശിക്ഷാ കേരള, കെ ഡിസ്‌ക്, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പദ്ധതിയായ യംഗ് ഇന്നവേറ്റീവ് പ്രോഗ്രാം  ശാസ്ത്രപഥത്തിന്റെ ഐഡിയേറ്റർമാർക്കുള്ള ദ്വദിന ശില്പശാല 'നവീനം, റസിഡന്‍ഷ്യല്‍ ക്യാമ്പ്' ചിറ്റാരിക്കാൽ ബിആർസി നേതൃത്വത്തിൽ കൊന്നക്കാട് പൈതൃകം റിസോർട്ടിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി വി ഉണ്ണിരാജൻ അധ്യക്ഷനായി. ഡോ.അരുൺകുമാർ കുട്ടികളുമായി സംവദിച്ചു. ചിറ്റാരിക്കാൽ ഉപജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. സാമൂഹ്യ പ്രശ്‌നങ്ങള്‍ ശാസത്രീയമായി പരിഹരിക്കുന്നതിനും, സര്‍ഗാത്മകത, വിമര്‍ശനാത്മകത എന്നിങ്ങനെയുള്ള കഴിവുകള്‍ പ്രായോഗികമായി ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായുള്ള ക്യാമ്പ് രണ്ട് ദിവസങ്ങളിൽ വിവിധ സെഷനുകളിലായി നടക്കും.പി ജിതേഷ് സ്വാഗതവും കെ വി സ്വാതി നന്ദിയും പറഞ്ഞു

No comments