കിനാനൂർ-കരിന്തളം പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റ്മാരെ തിരഞ്ഞെടുക്കുന്നു അപേക്ഷകൾ ഫെബ്രുവരി 25നകം നൽകണം
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി - 2023 - 24 വർഷത്തേക്കുള്ള മാറ്റ് മാരെ തെരെഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ 2023 - ഫെബ്രുവരി 25 നകം ലഭിക്കണം.
താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം.
1). കുടുംബശ്രീ ADS ജനറൽ ബോഡി അംഗമായിരിക്കണം (അയൽകൂട്ടം അഞ്ചംഗ കമ്മറ്റി )
2) 18 വയസിനും 60 വയസിനും ഇടയിൽ പ്രായം.
3) ജനറൽ വിഭാഗ ത്തിലുള്ളവർ SSLC പാസാകണം , എസ്.സി/എസ്.ടി വിഭാഗം എട്ടാം തരം പൂർത്തിയാക്കിയാൽ മതി .
4)മുവർഷങ്ങളിൽ ചുരുങ്ങിയത് 25 അവിദഗ്ധപണി തൊഴിലുറപ്പിൽ ചെയ്തിരിക്കണം.
5) ഒരു വാർഡിൽ നിന്നും ചുരുങ്ങിയത് 12 മേറ്റ് മാർ വേണം.
6) അയൽ കൂട്ടങ്ങളിൽ നിന്നും അപേക്ഷ കൾ സ്വീകരിച്ച് വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ADS എക്സിക്യുട്ടീവ് യോഗം അംഗീകരിച്ച അപേക്ഷകൾ ADS ശുപാർശയോടെ ഫെബ്രു. 25 നകം CDS ന് ലഭിച്ചിരിക്കണം.
7) ഏതെങ്കിലും വാർഡിൽ മതിയായ യോഗ്യതയുള്ളവർ ഇല്ലെങ്കിൽ ആ വിവരം എഡിഎസ് രേഖാമൂലം സി ഡി എസി നെ അറിയിക്കണം.
ഇതിന്റെ മാനദണ്ഡങ്ങൾ മുകളിൽ പ്രത്യേകമായി നൽകിയിട്ടുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു
No comments