എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജ് യൂണിയൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത് നിർവ്വഹിച്ചു
ഭീമനടി: എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജ് യൂണിയൻ ഉദ്ഘാടനവും ഫൈനാർട്സ് ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സിജെ സജിത്ത് യൂണിയൻ ഉദ്ഘാടനവും സിനിമാതാരം രഞ്ജി കാങ്കോൽ ഫൈൻ ആർട്സ് ഉദ്ഘാടനവും നിർവഹിച്ചു. യൂണിയൻ ചെയർപേഴ്സൺ നവ്യ സുരേഷ് അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. സോൾജി കെ തോമസ് ,ഫൈൻ ആർട്സ് അഡ്വൈസർ എസ് എസ് അരവിന്ദ്, യൂണിയൻ അഡ്വൈസർ ഡോ.കെ പ്രകാശൻ, എസ്എഫ്ഐ ഏരിയ സെക്രട്ടറി പി എസ് ജിഷ്ണു, എം കെ അശ്വിൻ എന്നിവർ സംസാരിച്ചു. കെ എസ് അരുണേഷ് സ്വാഗതവും വി വൈഷ്ണു നന്ദിയും പറഞ്ഞു.തുടർന്ന് കനോഹി എന്ന പേരിൽ ആർട്സ് പരിപാടികൾ നടന്നു.
No comments