കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
മുക്കുഴി :യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും നാലാം രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചനയോടെ കോടോം ബെളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ജിജോ മോൻ കെ.സി. സ്വാഗതം പറഞ്ഞു.
പി.യു. പത്മനാഭൻ നായർ അധ്യക്ഷത വഹിച്ചു.കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ അനുസ്മരണ പ്രഭാഷണം നടത്തി.സിപിഎം അക്രമം അവസാനിപ്പിക്കാൻ തയാർ അല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കോടോം ബെളൂർ മണ്ഡലത്തിലെ എരുമക്കുളത് വെച്ച് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ് ന് നേരെയുണ്ടായ അക്രമമെന്ന് ഡാർലിൻ ജോർജ് കടവൻ പറഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് : മധുസൂദനൻ ബലൂർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഖിൽ അയ്യങ്കാവ്, ബാലകൃഷ്ണൻ ബലൂർ മുൻ മണ്ഡലം പ്രസിഡന്റ്, വി നാരായണൻ വയമ്പ്,യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം മുൻ പ്രസിഡന്റ് മുഹമ്മദ് ശിഹാബ്, മണ്ഡലം സെക്രട്ടറി അമൽ പാരത്താൽ, കോൺഗ്രസ് ബൂത്ത് സെക്രട്ടറി അഭിരാജ്,വിഷ്‌ണു പ്രസാദ് ലാലൂർ, കൃഷ്ണൻ പോരകാലം, ജെയിൻ മുക്കുഴി, കരുണാകരൻ നായർ കാത്തുണ്ടി നന്ദി പറഞ്ഞു.
No comments