Breaking News

കാസർകോട് ജില്ലാതല സ്വരാജ് ട്രോഫി ; ബേഡഡുക്കയും പടന്നയും മികച്ച ഗ്രാമപഞ്ചായത്തുകൾ


മികച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2021-22 വര്‍ഷത്തെ കാസര്‍കോട് ജില്ലാതല സ്വരാജ് ട്രോഫി ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്. വലിയപറമ്പ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പ് മുന്‍നിര്‍ത്തിയുള്ള മഹാത്മാ പുരസ്‌കാരത്തിന് പടന്ന ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും മടിക്കൈ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.


No comments