Breaking News

അടിക്കടിയുണ്ടാവുന്ന അഴിമതി ആരോപണങ്ങളും വിജിലൻസ് റെയ്ഡും.. വെള്ളരിക്കുണ്ട് ജോയിന്റ് ആർ ടി ഒ ഉദ്യോഗസ്ഥർക്കെതിരെ ജനപ്രതിനിധികൾ ; വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം സമാപിച്ചു


വെള്ളരിക്കുണ്ട് : താലൂക്കിന്റെ വികസനവും പുതുപദ്ധതികളും ചർച്ച ചെയ്യുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത താലൂക്ക് വികസനസമിതി യോഗം താലൂക്ക് ഓഫിസിൽ സമാപിച്ചു. ഇ ചന്ദ്രശേഖരൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് തഹസീൽദാർ പി വി മുരളി സ്വാഗതം പറഞ്ഞു. ചർച്ചയിൽ വെള്ളരിക്കുണ്ട് ടൗൺ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ടൗൺ കമ്മിറ്റി രൂപീകരിച്ചു. കോട്ടഞ്ചേരി ടൂറിസം വികസനത്തിന്‌ വേണ്ടിയുള്ള പദ്ധതികൾ ചർച്ച ചെയ്തു. ചർച്ചയിൽ ടൂറിസം ഡിപ്പാർട്മെന്റിന്റെ പ്രധിനിധികൾ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായി. അടിക്കടി വെള്ളരിക്കുണ്ട് ജോയിന്റ് ആർ ടി ഒ ഓഫീസിൽ ഉണ്ടാവുന്ന അഴിമതി ആരോപണങ്ങളും വിജിലൻസ് റെയ്ഡുകളും യോഗത്തിൽ ചർച്ചയായി. മറ്റു ഓഫീസുകൾ നല്ല രീതിയിൽ പ്രവർത്തിക്കുമ്പോൾ ആർ ടി ഒ ഓഫീസ് പ്രവർത്തനങ്ങൾ താലൂക്കിൽ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ പങ്കെടുക്കാത്ത ഡിപ്പാർട്മെന്റ് മേധാവികളുടെ കണക്കെടുത്തു എം എൽ എ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. യോഗത്തിൽ എം എൽ എ ക്ക് പുറമെ താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റ്‌മാരായ    ടി കെ രവി, രാജു കട്ടക്കയം, ടി കെ നാരായണൻ തുടങ്ങിയവരും ജില്ല പഞ്ചായത്ത് മെമ്പറായ കെ ശകുന്തള വിവിധ രാഷ്ട്രീയകക്ഷി പ്രധിനിധികളായ  സി പി ബാബു, ടി പി തമ്പാൻ, പി ടി നന്ദകുമാർ, ബാബു കോഹിനൂർ, ബിജു തുളുശ്ശേരി, പ്രിൻസ് പ്ലാക്കൽ, ബെന്നി നാഗമറ്റം, അന്റെക്സ് കളരിക്കൽ ,രാഘവൻ കുലേരി വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് കേശവൻ നമ്പീശൻ എന്നിവരും താലൂക്കിലെ വിവിധ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു

No comments