Breaking News

ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും അറസ്റ്റിൽ; ആകാശ് തില്ലങ്കേരി ഒളിവിൽ


ഇരിട്ടി: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ അറസ്റ്റില്‍. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഈ പരാതിയില്‍ ആകാശ് തില്ലങ്കേരിയുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ഡിവൈഎഫ്‌ഐ. യോഗത്തില്‍ ആകാശിനെ വിമര്‍ശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരേയുള്ള പരാതി. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രണ്ടുതവണ പോലീസ് പരിശോധനയ്‌ക്കെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോഴും ഒളിവില്‍ തുടരുകയാണ് ആകാശ്.ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേർക്കുമെതിരായ കേസിൽ അന്വേഷണത്തിന് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മുഴക്കുന്ന് സിഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സിഐഎം കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിന് രൂപം നൽകി.


No comments