കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയെ തിരിച്ചേൽപ്പിച്ച് മാതൃകയായി വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് സ്റ്റാഫ്
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് സ്റ്റാഫായ ദീപയ്ക്കാണ് രണ്ട് പവനിൽ അധികം വരുന്ന സ്വർണ്ണ പാദസ്വരം വെള്ളരിക്കുണ്ട് ടൗണിൽ നിന്നും കളഞ്ഞുകിട്ടിയത്. ഈ വിവരം ദീപ ഉടനെ യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാനെ അറിയിച്ചു. സ്വർണ്ണം കളഞ്ഞു കിട്ടിയതുമായി ബന്ധപ്പെട്ട വാർത്ത മലയോരംഫ്ലാഷ് അപ്പോൾ തന്നെ പ്രസിദ്ധീകരിച്ചിരുന്നു, വാർത്ത ശ്രദ്ധയിൽപ്പെട്ട ബളാൽ സ്വദേശിനിയായ സ്വർണ്ണത്തിൻ്റെ ഉടമസ്ഥ തെളിവ് സഹിതം എത്തിയതിൻ്റെ അടിസ്ഥാനത്തിൽ പാദസ്വരം കൈമാറുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ്റെ സാന്നിധ്യത്തിൽ ഉടമസ്ഥയ്ക്ക് ദീപ സ്വർണ്ണപാദസ്വരം കൈമാറി. നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന വിലപിടിപ്പുള്ള സ്വർണ്ണം തിരിച്ചു കിട്ടിയതിൻ്റെ ആശ്വാസത്തിലും ആഹ്ളാദത്തിലുമാണ് ഉടമസ്ഥ. ദീപയുടെ മാതൃകാപരമായ സദ് പ്രവർത്തിയെ വ്യാപാരി സമുഹവും നാട്ടുകാരും അഭിനന്ദിച്ചു.
No comments