ബളാലിലെ യൂത്ത് കോൺഗ്രസ് നേതാവ് മാർട്ടിന് ജോർജിനെതിരെയുള്ള ആക്രമണം; 10 സി പി ഐ എം പ്രവർത്തകർക്കെതിരെ കേസ്
വെള്ളരിക്കുണ്ട്: യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും, ബളാൽ പഞ്ചായത്ത് യുഡിഫ്ന്റെ സജീവ പ്രവർത്തകനുമായ മാർട്ടിന് ജോർജിനെ കോടോം എരുമക്കുളത്ത് നിന്ന് തടഞ്ഞു നിർത്തി ഇരുമ്പ്പൈപ്പ് കൊണ്ട് ആക്രമിച്ച കേസിൽ 10 സി പി ഐ എം പ്രവർത്തകർക്കെതിരെ രാജപുരം പോലീസ് കേസ് എടുത്തു. കോടോം സ്വദേശികളായ കുഞ്ഞികൃഷ്ണൻ, രാഹുൽ, ദുർഗരാജൻ, ശ്രീജിത്ത്, സുരേഷ്, ബാലകൃഷ്ണൻ, ഗോവിന്ദൻ തുടങ്ങി പത്തോളം പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കല്യോട്ട് ശരത് ലാൽ കൃപേഷ് അനുസ്മരണ പരിപാടി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കോടോം എരുമകുളത്ത് വെച്ച് ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ചു എന്ന മാർട്ടിന്റ മൊഴിയിലാണ് പോലീസ് കേസ് എടുത്തത്. പരിക്കേറ്റ മാർട്ടിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
No comments