Breaking News

കണ്ണൂർ എനിടൈം തട്ടിപ്പ് കേസ്; വെള്ളരിക്കുണ്ട് സ്വദേശിയുടെ 8 ലക്ഷം രൂപ നഷ്ടപ്പെട്ടു


വെള്ളരിക്കുണ്ട്. കോടികൾ വെട്ടിച്ച് കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു.

വെള്ളരിക്കുണ്ടിലെ കാരിക്കൽ ഹൗസിൽ സാബു ജോർജിന്റെ പരാതിയിലാണ് കണ്ണൂർ അർബൻ നിധി ഡയറക്ടർമാരായ തൃശൂർ വരവൂർ പീടികയിൽ ഹൗസിൽ മൊയ്തീന്റെ

മകൻ കെ.എം.ഗഫൂർ(45), സഹോദരൻ തൃശൂർ വാടാനപള്ളി മേലേപ്പാട്ട് വളപ്പിൽ ഷൗക്കത്തലി, തൃശൂർ നായരങ്ങാടി വെള്ളാറ ഹൗസിൽ സണ്ണിയുടെ മകൻ ആന്റണി സണ്ണി(40), കണ്ണൂർ സിറ്റിയിലെ കാനോൽ ആതികടലായിലെ സി.വി.ജീന  എന്നിവർക്കെതിരെയാണ് കേസെടുത്തത്. എട്ട് ലക്ഷം രൂപയാണ് സാബുജോർജ് അർഗിൽ ബൻനിധിയിൽ നിക്ഷേപിച്ചത്. 

ലക്ഷം രൂപ നിക്ഷേപിച്ചാൽ ശതമാനം പലിശയും മകന് കമ്പനിയിൽ ജോലിയും നൽകാമെന്ന ഉറപ്പിൻമേൽ 2021 സെപ്തംബർ 3 മുതൽ 2022 ജൂൺ 3 വരെയുള്ള കാലയളവിലാണ് 8 ലക്ഷം രൂപ നൽകിയത്. മകന് ജോലി നൽകിയെങ്കിലും 2022 ആഗസ്റ്റിൽ പിരിച്ചുവിട്ടു. പിന്നീട് പലിശയോ നിക്ഷേപതുകയായ 8 ലക്ഷം രൂപയോ തിരിച്ച് നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

No comments