Breaking News

ബളാലിലെ യൂത്ത് കോൺഗ്രസ് നേതാവ് മാർട്ടിന് ജോർജിനെതിരെയുള്ള ആക്രമണം; ശക്തമായ പ്രതിഷേധം


വെള്ളരിക്കുണ്ട്: യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയും, ബളാൽ പഞ്ചായത്ത്‌ യുഡിഫ്ന്റെ സജീവ പ്രവർത്തകനുമായ മാർട്ടിന് ജോർജിനെ ഒരു പറ്റം സിപിഎം ഗുണ്ടകൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത് തികച്ചും പ്രതിഷേധാർഹമാണെന്ന് യുഡിഎഫ്. കല്ല്യോട്ട് നിന്നും രക്തസാക്ഷി ദിന പരിപാടി കഴിഞ്ഞു മടങ്ങുമ്പോൾ 40ഓളം സിപിഎം ഗുണ്ടകൾ ചേർന്നാണ് മർദിച്ചു മാരകമായി പരിക്കേൽപ്പിച്ചത്. ശാന്തമായി പോകുന്നകാസർഗോഡ് ജില്ലയിലെ യുഡിഫ് കോൺഗ്രസ്‌ പ്രവർത്തകരെ ആക്രമിച്ചു പരിക്കേല്പിച്ചു കൊണ്ട്  ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള സിപിഎം ഗൂഡനീക്കത്തിൽ നിന്നും സിപിഎം പിന്മാറണമെന്നും, ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇസ്ഹാഖ് കനകപള്ളി, ജനറൽ സെക്രട്ടറി എ സി എ ലത്തീഫ്, ട്രഷർ എൽ കെ ഖാലിദ് എന്നിവർ പ്രസ്ഥാവനയിൽ പറഞ്ഞു.

No comments