Breaking News

എണ്ണപ്പാറ ഊരു പതിയിൽ തെയ്യം കെട്ടുത്സവം 19, 20 ദിവസങ്ങളിലായി നടക്കും


തായന്നൂർ: ഗോത്ര സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെ ഭാഗമായി എണ്ണപ്പാറ മലയാറ്റുകര ചെർക്കടൻ തറവാട് ഊരു പതിയിൽ 13 തെയ്യങ്ങൾ കെട്ടിയാടും. ഫെബ്രുവരി 19 ഞായർ, 20 തിങ്കൾ ദിവസങ്ങളിലായാണ് തെയ്യം കെട്ട് ഉത്സവം നടക്കുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ കീഴാളർക്ക് പ്രവേശനം നിഷിദ്ധമായ കാലത്തും പതിയിലും പള്ളിയറയിലും കാവുകളിലും തങ്ങളുടെ വിശ്വാസങ്ങളെ പ്രകൃതിയോട് ചേർത്ത് നിർത്തി പരിപാലിച്ചവരാണ് ഗോത്രവിഭാഗക്കാർ.

 ആദിവാസി മലവേട്ടുവൻ വിഭാഗത്തിലെ ഒരു ഇല്ലമാണ് പാറക്കാട്ട് ചെർക്കടൻ. കാലത്തിനൊപ്പം പലയിടങ്ങളിലായി മാറിപ്പോവുകയും പലയിടങ്ങളിലായി വിശ്വാസങ്ങളെ പരിപാലിച്ചു വന്നിരുന്നെങ്കിലും  അമ്പത് വർഷത്തിനശേഷമാണ് ഊരു പതിയിൽതെയ്യം കെട്ടുത്സവം നടത്തുന്നത്. കല്ലപ്പള്ളി ചാമുണ്ഡി യാണ് പ്രധാന പ്രതിഷ്ഠ.

  ഞായറാഴ്ച രാവിലെ 9 മണിക്ക് എണ്ണപ്പാറ താഴത്തുവീട്ടിൽ കുറത്തിയമ്മ ദേവസ്ഥാനത്ത് നിന്നും കലവറ നിറക്കൽ ഘോഷയാത്ര. വൈകിട്ട് 6 മണി മുതൽ ഗോത്രാചാര്യൻമാരുടെ നേതൃത്വത്തിൽ ഗാേത്ര പൂജകൾ നടക്കും.

വീരൻ തെയ്യം,വടക്ക് തെയ്യംകുറത്തി ,പൊട്ടൻ തെയ്യം,പഞ്ചുരുളി,

നാട്ടു മൂർത്തി,കാപ്പാളത്തി,

കുടുംബതെയ്യം,

രക്ത ചാമുണ്ഡിയമ്മ,

പടിഞ്ഞാറെ ചാമുണ്ഡിയമ്മ,

വിഷ്ണു മൂർത്തി,

മന്ത്രമൂർത്തി,ഗുളികൻ ,കരിഞ്ചാമുണ്ഡിയമ്മ,കല്ലപ്പള്ളി ചാമുണ്ഡിയമ്മ എന്നീ 13 തെയ്യങ്ങൾ ഞായർ രാത്രിയും തിങ്കളാഴ്ചയുമായി കെട്ടിയാടും.

No comments