Breaking News

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരിയുടെ പാചക പ്രദർശനം വെസ്റ്റ് എളേരി പഞ്ചായത്തിൽ നടന്നു


കുന്നുംകൈ: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരിയുടെ പാചക പ്രദര്‍ശനം വെസ്റ്റ് എളേരി പഞ്ചായത്തില്‍  നടന്നു.ഇരുമ്പ്, ഫോളിക് ആസിഡ് , വൈറ്റമിന്‍ ബി 12 എന്നിവ ചേര്‍ത്താണ് ഫോര്‍ട്ടിഫൈയ്ഡ് അരിയുണ്ടാക്കുന്നത്. നൂറു കിലോ സാധാരണ അരിയില്‍ ഒരു കിലോ ഗ്രാം ഫോര്‍ട്ടിഫൈഡ് അരി ചേര്‍ത്താണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അങ്കണവാടികളിലെയും ജീവനക്കാര്‍ക്ക്  അവബോധം നല്‍കുന്നതിനായി നടത്തിയ പാചക പ്രദര്‍ശനം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍   കെ പി സജിമോൻ അധ്യക്ഷനായി. സംസ്ഥാന കോർഡിനേറ്റർ തോമസ്‌ വിത്സണ്‍ വിഷയാവതരണം നടത്തി. വാർഡ് മെമ്പർമാരായ കെ കെ തങ്കച്ചൻ, മോളിക്കുട്ടി പോൾ, സി വി അഖില , ടി വി രാജീവൻ, റേഷനിങ് ഇൻസ്പെക്റ്റർ ജാസ്മിൻ കെ ആന്റണി എന്നിവർ സംസാരിച്ചു. 

No comments