Breaking News

വിളവെടുത്ത തണ്ണിമത്തന് വിപണി കണ്ടെത്താൻ ശ്രീവിദ്യ ഇസ്രയേലിൽ പോയി തിരിച്ചെത്തിയ സംഘത്തിൽപെട്ട കർഷകയാണ് കൊളത്തൂർ സ്വദേശിയായ ശ്രീവിദ്യ


കൊളത്തൂർ : കൃഷിയിൽ പുതിയ സാങ്കേതിക അറിവ്‌ നേടാൻ ഇസ്രയേലിൽ പോയി തിരിച്ചെത്തിയ കർഷക വിളവെടുത്ത തണ്ണിമത്തന് വിപണി കണ്ടെത്താൻ സഹായം തേടുന്നു. കൊളത്തൂർ ബറോട്ടി നിടുവോട്ടെ എം.ശ്രീവിദ്യ 10 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച വൈകിട്ടാണ് എത്തിയത്. അപ്പോഴേക്കും തന്റെ കൃഷിയിടമായ പൂങ്കാവനം അഗ്രിഫാമിൽ നിറയെ പാകമായ തണ്ണിമത്തൻ.ചൊവ്വാഴ്ച രാവിലെത്തന്നെ വിളവെടുത്തു. മൂന്നര ടൺ ലഭിച്ചു. കൊളത്തൂർ ഗവ. ഹൈസ്കൂൾ കവാടത്തിനു സമീപം കുട്ടിയിട്ടിരിക്കുകയാണ് ഇവ.


സങ്കര ഇനത്തിൽപ്പെട്ട തണ്ണിമത്തൻ കിലോയ്ക്ക് 25 രൂപയ്ക്കാണ് വിൽപന. യാത്രതിരിക്കുന്നതിന്റെ തലേദിവസമായിരുന്നു ഒന്നാംഘട്ട വിളവെടുപ്പ്. അന്ന് ഒന്നര ടൺ വിളവെടുത്തത് വിറ്റിരുന്നു. ശ്രീവിദ്യ ഇസ്രയേലിലായിരുന്നപ്പോൾ പാകമായവ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഡി.വൈ.എഫ്.ഐ. പ്രവർത്തകരും ചേർന്ന് ചെറിയതോതിൽ വിളവെടുത്ത് വിറ്റു.ആദ്യഘട്ട വിളവെടുത്തപ്പോൾ പയ്യന്നൂർ, നീലേശ്വരം എന്നിവിടങ്ങളിൽനിന്ന് ആവശ്യക്കാർ എത്തിയിരുന്നതായി ശ്രീവിദ്യ പറയുന്നു. നാടൻ ഇനം വെള്ളരി, സഹയാത്രി ഇനം കക്കിരി എന്നിവയും വില്പനയ്ക്കുണ്ട്

No comments