Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണയുടെ മുന്നോടിയായുള്ള ജില്ലാതല വാഹന പ്രചരണ ജാഥയ്ക്ക് വെള്ളരിക്കുണ്ടിൽ ഊഷ്മളമായ സ്വീകരണം

 

                                       


വെള്ളരിക്കുണ്ട്: ഹെൽത്ത്‌ കാർഡിന് ഏർപ്പെടുത്തിയ അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കുക, പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കുക, ജി എസ് ടി, വാറ്റ്, പ്രളയ സെസ് എന്നിവ ആംനസ്റ്റിയിൽ ഉൾപ്പെടുത്തി പരിഗണിക്കുക, വെട്ടിക്കുറച്ച ക്ഷേമനിധി പെൻഷൻ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 28 ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന് മുന്നോടിയായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് നയിക്കുന സമരപ്രഖ്യാപന വാഹനപ്രചാരണ ജാഥയുടെ മലയോര പര്യടനം വ്യാഴാഴ്ച്ച വെള്ളരിക്കുണ്ടിൽ നടത്തിയ സ്വീകരണ പരിപാടിയോടെ സമാപിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വെള്ളരിക്കുണ്ടിലെ വ്യാപാരികൾ ജാഥാംഗങ്ങളെ സ്വീകരിച്ചു. ടൗണിൽ നടന്ന സ്വീകരണ യോഗത്തിന് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, സെക്രട്ടറി ബാബു കല്ലറയ്ക്കൻ ട്രഷറർ കെ.എം കേശവൻ നമ്പീശൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ജാഥാംഗങ്ങൾക്ക് ഹാരാർപ്പണം നടത്തി. കെ.അഹമ്മദ് ഷെരീഫ്, ഹംസ പാലക്കി, പി.വി മുസ്തഫ, തോമസ് കാനാട്ട്, കുഞ്ഞിരാമൻ ആകാശ്, സത്യകുമാർ കെ, മുനീർ, മായാരാജേഷ്, വിജയൻ കോട്ടക്കൽ, ലൗലി ഭീമനടി തുടങ്ങിയവർ സംസാരിച്ചു.

വാഹനജാഥയ്ക്ക് കൊന്നക്കാട് ടൗണിൽ നൽകിയ സ്വീകരണ യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് എ.ടി ബേബി, സെക്രട്ടട്ടി എ.ജെ വിനോദ്, ട്രഷറർ ഷാലറ്റ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി



No comments