Breaking News

വേനൽ ചൂടിൽ ദാഹമകറ്റാൻ മാലോത്ത്‌ സഹകരണ തണ്ണീർപന്തൽ ബാങ്ക് പ്രസിഡന്റ് ഹരീഷ് പി. നായർ ഉത്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട് : കൊടും ചൂടിൽ ദാഹിച്ചു വരുന്നവർക്ക് ആശ്വാസം പകരാൻ മാലോത്ത്‌ തണ്ണീർ പന്തൽഒരുക്കി മാലോം സർവ്വീസ് സഹകരണബാങ്ക്.

ബാങ്കിന്റെ പ്രവേശന കവാടത്തിനോട് ചേർന്നാണ് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നവേനൽ ചൂടിന് ആശ്വാസം പകരാൻ ബാങ്ക് ഭരണസമിതി തണലേകാൻ  സഹകരണ തണ്ണീർ പന്തൽ എന്നപദ്ധതി ഒരുക്കിയിരിക്കുന്നത്. 

നാരങ്ങ വെള്ളം, മോര് വെള്ളം, ബത്തക്ക എന്നിവയാണ് ക്ഷീണമകറ്റാൻ നൽകുക. പദ്ധതി ബാങ്ക് പ്രസിഡന്റ് ഹരീഷ് പി. നായർ ഉത്ഘാടനം ചെയ്തു.

ഡയരക്റ്റർ വി. ജെ. അൻഡ്രൂസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു. എം. എ. മാനേജർ മനോജ്‌. ഡയരക്റ്റർ ആമിന എന്നിവർ പ്രസംഗിച്ചു

No comments