Breaking News

'പോഷൻ പക്വാഡ 2023' വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ്& സയൻസ് കോളേജിൽ ആരോഗ്യ -ന്യൂട്രിഷൻ ക്യാമ്പ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാരിന്റെ പോഷൻ അഭിയാനിന്റെയും   വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ഭാഗമായി, ഐ. സി.ഡി.എസ് പരപ്പ അഡിഷണൽ പ്രോജക്റ്റ്,വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് " വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് "എന്ന ആഹ്വാനത്തോടെ 'പോഷൻ പക്വാഡ 2023'

 എന്ന പേരിൽ ആരോഗ്യ ന്യൂട്രീഷൻ ക്യാമ്പ് നടത്തപ്പെട്ടു . അന്താരാഷ്ട്ര  തിന വർഷാചരണത്തോട് അനുബന്ധിച്ച്  മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെയുള്ള രണ്ടാഴ്ച്ചക്കാലം പോഷകങ്ങൾ അടങ്ങിയ  ചെറുധാന്യങ്ങൾ ഉൾപ്പെട്ട ആഹാരക്രമം ശീലിക്കുക എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടി നടത്തപ്പെട്ട ക്യാമ്പിൽ കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഹീമോഗ്ലോബിൻ അളവ് പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി . ഐ.സി.ഡി. എസ് സൂപ്പർവൈസർമാരായ ആശാലത  പി, ജിനി പി, നാഷണൽ ന്യൂട്രീഷൻ മിഷൻ കോഡിനേറ്റർ നിഖിൽ.കെ, ന്യൂട്രിഷണിസ്റ്റ് സുരഭി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

No comments