Breaking News

അട്ടക്കണ്ടം ഗവ.എൽ.പി സ്ക്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു കോടോംബേളൂർ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ഉദ്ഘാടനം ചെയ്തു


അടുക്കം : ഗവ: എൽ പി സ്കൂൾ അട്ടക്കണ്ടം സമഗ്ര ശിക്ഷ കേരളം, ബി ആർ സി ഹോസ്ദുർഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയശ്രീ എൻ എസ് പരിപാടി ഉദ്ഘാടനം ചെയ്തു.

 വാർഡ് മെമ്പർ ജഗന്നാഥ്‌ എം വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ആർ സി കോർഡിനേറ്റർ ശാരിക, പഠനോത്സവം കോഡിനേറ്റർ  പ്രവീണ, PTA പ്രസിഡന്റ് രാജൻ ചിരോൽ, SMC ചെയർമാൻ രശ്മി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പ്രധാന അധ്യാപകൻ ജോണി ടി ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോൺ ടി നന്ദിയും പറഞ്ഞു. നാടൻ പാനീയ മേള, ജ്യാമീതീയ രൂപങ്ങൾ കൊണ്ടുള്ള വിവിധ പലഹാര പ്രദർശനം, കുട്ടികളുടെ നാടകം, കലാപരിപാടികൾ പഠനപ്രവർത്തന, പഠനോപകരണ പ്രദർശനം എന്നിവയും നടന്നു.

No comments