Breaking News

ബളാലിൻ്റെ മണ്ണിൽ തീപാറുന്ന സ്മാഷുകൾ സമ്മാനിച്ച് CKM വോളിനൈറ്റ് 2023 ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ടീം ഉദയ പരവന്തട്ട ജേതാക്കളായി


വെള്ളരിക്കുണ്ട്: രാവിനെ പകലാക്കി കൈ പന്ത് കളിയിലെ രാജാക്കന്മാർ ബളാലിൻ്റെ മണ്ണിൽ നടത്തിയ തീ പാറുന്ന പോരാട്ടത്തിനൊടുവിൽ ഉദയ പരവന്തട്ട വോളി ടീം കപ്പിൽ മുത്തമിട്ടു. 

ബളാൽ സി.കെ.എം ഗ്രന്ഥാലയം ആർട്സ് & സ്പോർട്സ് ക്ലബ്ബ് നടത്തിയ സി.കെ.എം വോളി നൈറ്റ് 2023 ൽ ഉദയ പരവന്തട്ട വോളി ടീം പയ്യന്നൂർ ജേതാക്കളായി. പി.പി ബ്രദേഴ്സ് ഓമനങ്ങാനം റണ്ണേഴ്സ് അപ്പായി. നാഷണൽ യൂത്ത് താരങ്ങളായ ഒസാമ, അയൺ എന്നിവരുടെ നേതൃത്വത്തിൽ കർണ്ണാടക താരങ്ങൾ പി.പി ബ്രദേഴ്സിന് വേണ്ടി പോരിനിറങ്ങിയപ്പോൾ ദേശിയ താരം സന്തോഷ്. യുത്ത് നാഷണൽ താരം ഗോകുൽ ഷാജി എന്നിവരുടെ നേതൃത്വത്തിൽ  പരംവംതട്ട, പയ്യന്നൂരിന് വേണ്ടി ഇറങ്ങിയ കേരള താരങ്ങൾ ശക്തമായ മൽസര കഴചവെക്കുകയും ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പി.പി ബ്രദേഴ്സിനെ പരാജയപ്പെടുത്തുകയും ചെയ്തു. മലയോരത്തിൻ്റെ ചരിത്രത്തിൽ ശക്തമായ വോളി പോരാട്ടങ്ങൾക്ക് ഇന്നലെ ബളാൽ ഗ്രാമം സാക്ഷിയായി. സി.കെ.എം ഗ്രന്ഥാലയം പ്രസിഡൻ്റും മാലോത്ത് സർവിസ് സഹകരണ ബേങ്ക് പ്രസിഡൻറുമായ ഹരിഷ് പി നായർ സമ്മാനദാനം നടത്തി. സമാപന യോഗത്തിൽ വി.കെ ജെയിംസ്, ബിജോ അറയ്ക്കൽ, കെ.മാധവൻ നായർ  അരവിന്ദാക്ഷൻ എന്നിവർ സംബന്ധിച്ചു..

No comments