Breaking News

കണ്ണൂർ പൊലീസ് സ്റ്റേഷനിൽ തീപിടിത്തം; പ്രതി അറസ്റ്റിൽ കാപ്പ പ്രതിയായ ചാണ്ടി ഷമീം ആണ് അറസ്റ്റിലായത്


കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാപ്പ പ്രതിയായ ചാണ്ടി ഷമീം ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം സമീപത്തെ കെട്ടിടത്തില്‍ ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് തീയിട്ട് നശിച്ചത്. മൂന്ന് വാഹനങ്ങൾ പൂ‍ണ്ണമായും മറ്റ് രണ്ട് വാഹനങ്ങൾ ഭാഗീകമായും കത്തി നശിച്ചു. കത്തി നശിച്ച വാഹനങ്ങളിൽ ഒന്ന് ചാണ്ടി ഷമീമിന്റേതായിരുന്നു. വാഹനങ്ങൾക്ക് മനഃപൂർവം തീയിട്ടതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. കാപ്പ പ്രതിയായ ചാണ്ടി ഷമീമും സംഘവും ചേർന്ന് തീയിട്ടതാണെന്ന പൊലീസിൻ്റെ സംശയം പിന്നീട് സ്ഥിരീകരിച്ചു. തുടർന്ന് ചാണ്ടിക്കായി നടത്തിയ അന്വേഷണത്തിൽ പൊലീസ് സ്റ്റേഷന് മൂന്ന് കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽ നിന്ന് പ്രതിയെ പിടികൂടി. കെട്ടിടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

No comments