Breaking News

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം തടവും 30,000 രൂപ പിഴയും


കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം തടവും 30,000 രൂപ പിഴയും. കൊടക്കാട് പൊള്ളപ്പൊയിലിലെ പി. നാരായണനെ (62) ആണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി സി. സുരേഷ്‌കുമാർ ശിക്ഷിച്ചത്.

പിഴ അടയ്ക്കുന്നില്ലെങ്കിൽ രണ്ടുമാസം അധിക ശിക്ഷ അനുഭവിക്കണം. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്നാണ് കേസ്.ചീമേനി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.ഐ. പി.വി. രാമചന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി

No comments