Breaking News

വൃദ്ധനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ അട്ടേങ്ങാനം ,ഇരിയ സ്വദേശികളാണ് അറസ്റ്റിലായത്


സാമ്പത്തീക ഇടപാടിന്റെ പേരില്‍ വയോധികനെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചംഗ സംഘം പിടിയില്‍. അട്ടേങ്ങാനം ബേളൂര്‍ അരിയളം സ്വദേശികളായ മുരളീധരന്‍(40), ഗോപകുമാര്‍(33), ഇരിയ ക്ലായി സ്വദേശി പവിത്രന്‍(44), ഇരിയ കാട്ടുമാടം സ്വദേശികളായ സജീഷ്(31), സുമേഷ്(34) എന്നിവരെയാണ് അമ്പലത്തറ സിഐ ടി.മുകുന്ദന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ.വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24-ന് ഇരിയ കാട്ടുമാടത്തെ പാട്ടത്തില്‍ ഹൗസില്‍ ചന്ദ്രനാണ് (74) പ്രതികളുടെ അക്രമത്തിനിരയായത്. ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ചന്ദ്രനെ സംഘം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


No comments