Breaking News

ചീർക്കയം എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം നടത്തി അഡ്വ.എ. ബാലകൃഷ്ണൻ നായർ ഉത്ഘാടനം ചെയ്തു


പുങ്ങംചാൽ :ചീർക്കയം സുബ്രമണ്ണ്യ വിലാസം എൻ. എസ്. എസ്. കരയോഗം കുടുംബ സംഗമവും വാർഷിക ജനറൽ ബോഡിയോഗവും അനു മോദനവും സംഘടിപ്പിച്ചു. 

സുബ്ര മണ്യ കോവിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നായക സഭാഅംഗം അഡ്വ. എ. ബാലകൃഷ്ണൻ നായർ ഉത്ഘാടനം ചെയ്തു. താലൂക് യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. 

ആദരിക്കലും അനുമോദനവും താലൂക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. പി. ശ്രീകുമാർ കോടോത്ത്‌ നിർവ്വഹിച്ചു. കരയോഗം പ്രസിഡന്റ് പുഴക്കര കുഞ്ഞി കണ്ണൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പി. വി. ചന്ദ്ര ബാബു. ടി. വി. സരസ്വതി ടീച്ചർ. കനകരാജൻ പള്ളി ക്കൈ. സുധീരൻ പെരിയങ്ങാനം. ഉഷാ രാജൻ.എന്നിവർ പ്രസംഗിച്ചു. പട്ടേൻ തമ്പാൻ സ്വാഗതവും പി. എൻ. വിജയകുമാർ നന്ദിയും പറഞ്ഞു.കരയോഗപരിധിയിൽ വരുന്ന 30 മുതിർന്ന വരെ പൊന്നാട അണിയിച്ചു ആദരിച്ചു. കലാപരിപാടികളും അരങ്ങേറി...

No comments